വൈപ്പിൻ: പത്താം ക്ലാസു കാരിയെ അയൽവാസിയായ 15 കാരൻ വീട്ടിൽ കയറി കത്തിക്ക് കുത്തി. നെറ്റിയിൽ കുത്തേറ്റ പെൺകുട്ടിയെ ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴോടെ ഞാറക്കൽ പോലീസ് സ്റ്റേഷനു പടിഞ്ഞാറാണ് സംഭവം. പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ ഞാറക്കൽ പോലീസ് കുത്തിയ 15 വയസുള്ള പത്താം ക്ലാസുകാരനെ കാക്കനാട്ടെ ചിൽഡ്രൻ ഹോമിലേക്ക് മാറ്റി.
ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരക്കുമെന്നാണ് അറിവ് . കുത്തിയതിന് പിന്നിൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
അതേ സമയം ലഹരിക്ക് അടിമപ്പെട്ടാണോ കത്തിക്ക് കുത്തിയതെന്ന സംശയം പോലീസിനുണ്ട്. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷിക്കും.