സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ നല്ലകാലം തെളിഞ്ഞു, കുറഞ്ഞവേതനം 20,000 രൂപയാക്കാന്‍ കേന്ദ്രനിര്‍ദേശം, നടപ്പാക്കാത്ത ആശുപത്രികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നിര്‍ദേശം

nurകേരളത്തിനകത്തും പുറത്തും ജോലിചെയ്യുന്ന ലക്ഷക്കണക്കിന് നഴ്‌സുമാര്‍ക്ക് ആഹ്ലാദിക്കാം. ചെയ്യുന്ന തൊഴിലിന് ഉചിതമായ വേതനം നല്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് കുറഞ്ഞ വേതനം 20,000 രൂപയാകും. വിദഗ്ധ സമിതിയുടെ ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടനുസരിച്ച് ശമ്പളവര്‍ധന നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദഗ്ധ സമിതി നല്‍കിയതാണു റിപ്പോര്‍ട്ട്. ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കി.

200 കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലേതിനു സമാനമായ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും നല്‍കണമെന്നാണ് ശിപാര്‍ശ. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരേക്കാള്‍ പത്തു ശതമാനം കുറവ് ശമ്പളമാകാം. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. പുതിയ ശമ്പളവര്‍ധനവ് വരുന്നതോടെ തങ്ങള്‍ക്ക് അധികബാധ്യതയുണ്ടാകുമെന്നാണ് മാനേജ്‌മെന്റുകളുടെ പക്ഷം.

Related posts