കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 13 കാരൻ മരിച്ചു. അമ്പലത്തറ മോഹനന്-സുമതി ദമ്പതികളുടെ മകന് മിഥുന് ആണ് മരിച്ചത്. മണിപ്പാലിലെ മെഡിക്കല്‍ കോളജില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു.
ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ആക്കി. എന്നാൽ രോഗം മൂർച്ചിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങളായി കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ജൻമനാ കുട്ടിക്ക് എന്‍ഡോസള്‍ഫാന്റെ ഫലമായി കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.