ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ മോർഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു.
രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വ്യാജ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടിരുന്നു.
മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.