ആലപ്പുഴ തകഴിയിലെ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവം കൃഷി മന്ത്രിക്കെതിരെ ആരോപണവുമായി കർഷകന്റെ ഭാര്യ ഓമന.
ഫാനിന്റെ താഴെ കാറ്റ് കൊണ്ടിരിക്കുന്നവർക്ക് വെയിലിൽ പണി ചെയ്യുന്ന കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല. സ്ഥിര വരുമാനമുള്ളവർക്ക് മാത്രമെ കൃഷിയുമായി മുന്നോട്ട് പോകാനാവൂ.
കൃത്യസമയത്ത് നെല്ല് സംഭരണത്തിന്റെ തുക ലഭിക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഓമന പറഞ്ഞു. പണം ലഭിക്കാതെ വന്നതോടെ പ്രസാദ് പലിശക്ക് പണം കടമെടുത്തു.
ലോണെടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ പിആർഎസ് വായ്പ കുടിശിക ഉണ്ടായിരുന്നത് കൊണ്ട് ലോൺ കിട്ടിയില്ല. മാനസികമായി അതെല്ലാം പ്രസാദിനെ തളർത്തിയെന്ന് ഓമന പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. സർക്കാർ തന്നെ കടത്തിലാണ് പിന്നെങ്ങനെ അവർക്ക് മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും. സർക്കാർ പ്രതിനിധികൾ ആരും ഇതുവരെ വന്നിട്ടില്ലെന്നും ഓമന പറഞ്ഞു.