ബീച്ചിൽ പോകാൻ കൊതി ഇല്ലാത്ത ആരുമില്ല. കടലും കടയിലെ തിരമാലയുടെ ഭംഗിയുമൊക്കെ നമ്മെ അങ്ങോട്ടേക്ക് ആകർഷിപ്പിക്കുമെന്നതു തന്നെയാണ് കടലിനോട് ഇത്രയേറെ പ്രിയം തോന്നാൽ കാരണവും.
കടലിലെ മണൽ തരികളിൽ കളിവീടുണ്ടാക്കി കളിക്കുകയും നല്ല പഞ്ചസാര പോലെയുള്ള പൂഴിയിൽ ഉരുണ്ട് കളിക്കുകയുമൊക്കെ ചെയ്തൊരു കുട്ടിക്കാലം നമുക്കെല്ലാവർക്കുമുണ്ടായിരുന്നു.
നീലാകാശം എന്ന പോലെ നീല കടൽ എന്നല്ലേ നമ്മൾ പറയുന്നത്. എന്നാൽ പുവപ്പു നിറത്തിലുള്ള കടൽ തീരം കണ്ടിട്ടുണ്ടോ? ഞെട്ടണ്ട.. അത്തരത്തിൽ ഒരു ബീച്ച് ഉണ്ട്. ചൈനയിലെ പാൻജിനിലെ റെഡ് ബീച്ചാണ് മണൽത്തരികൾ ഇല്ലാത്ത ബീച്ച് ഉളളത്.
ഒരുതരം സീപ്വീഡാണ് ചുവപ്പ് നിറത്തിനു കാരണം. ഒരു തരം കുറ്റിച്ചെടികളാണ് ഇവ. ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ ശേഷിയുള്ളവയാണ് ഈ കുറ്റിച്ചെടികൾ.
ചുറ്റുപാടിൽ നിന്ന് കടൽജലം വലിച്ചെടുക്കുന്നതിനാലാണ് ചുവപ്പ് നിറമായി മാറുന്നത്. ഇവക്ക് വസന്തകാലത്ത് പച്ച നിറമായിരിക്കും. വേനൽക്കാലത്ത് അതിന്റെ നിറം മാറിക്കൊണ്ടിരിക്കും.
ശരത് കാലത്തിലാണ് ഇതിനു ചുവപ്പ് നിറം വരുന്നു. റെഡ് ബീച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ന് ഈ ബീച്ച് ചൈനയിലെ ഒരു സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണ്. റെഡ് ബീച്ചിലെ തണ്ണീർത്തടങ്ങളിലും കടൽതീരവും 260 ൽ പരം പക്ഷികളുടെ ആവാസ കേന്ദ്രമാണ്.