വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു. ഇരുവർക്കും ഗുരുതരമായി പരുക്കേൽക്കേറ്റു. പരിക്കേറ്റ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്.
ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.
സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നില നിന്നിരുന്നു അതാകാം ആക്രമണ കാരണമെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.