യുണൈറ്റഡ്നേഷൻസ്: അധിനിവേശ പലസ്തീനിലെ ഇസ്രയേൽകുടിയേറ്റത്തെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.
‘ കിഴക്കൻ ജറൂസലെം ഉൾപ്പെടെ അധിനിവേശ പലസ്തീൻ മേഖലയിലെ ഇസ്രയേൽ കുടിയേറ്റങ്ങൾ’ എന്ന ശീർഷകത്തിലുള്ള പ്രമേയം ഏഴിനെതിരേ 145 വോട്ടുകൾക്ക് യുഎൻ പാസാക്കുകയും ചെയ്തു. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, മാലിദ്വീപ്, റഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ എന്നിവയുൾപ്പെടെ പ്രമേയത്തെ അനുകൂലിച്ച 145 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.