പട്ടാപ്പകൽ അമ്മയെയും മക്കളെയും വെട്ടിക്കൊന്ന കേസ്; ഉഡുപ്പിയിലെ കൊലയ്ക്ക് പിന്നിൽ ശത്രുതയെന്ന് പോലീസ്

ഉ​ഡു​പ്പി: ഇ​ന്ന​ലെ മാ​ല്‍​പെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നെ​ജ്ജ​റി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ അ​മ്മ​യേ​യും മൂ​ന്നു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളോ വീ​ട്ടി​ലെ മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട ഹ​സീ​ന​യു​മാ​യോ ഭ​ര്‍​ത്താ​വ് നൂ​ര്‍ മു​ഹ​മ്മ​ദു​മാ​യോ ശ​ത്രു​ത​യു​ള്ള ആ​രെ​ങ്കി​ലു​മാ​യി​രി​ക്ക​ണം കൂ​ട്ട​ക്കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സൗ​ദി അ​റേ​ബ്യ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന നെ​ജ്ജാ​ര്‍ തൃ​പ്തി​ന​ഗ​റി​ലെ നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ളാ​യ അ​ഫ്‌​നാ​ന്‍(23), ഐ​നാ​സ്(21), അ​സീം (12) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മാ​താ​വി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 8.30 നും ​ഒ​മ്പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പി​റ​കി​ല്‍ നീ​ള​മു​ള്ള ബാ​ഗും മു​ഖം മ​റ​യ്ക്കു​ന്ന മാ​സ്‌​കും ധ​രി​ച്ചാ​ണ് അ​ക്ര​മി എ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഇ​യാ​ള്‍ സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ സ​ന്തേ​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ള്‍ ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ട​ണ്ട്.

നേ​രെ വീ​ട്ടി​ലേ​ക്കു ക​യ​റി​യ അ​ക്ര​മി സ്വീ​ക​ര​ണ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഹ​സീ​ന​യു​മാ​യി എ​ന്തോ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ​യു​ധ​മെ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു. പിന്നാലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും നൂ​ര്‍​മു​ഹ​മ്മ​ദി​ന്‍റെ മാ​താ​വി​നെ​യും വെ​ട്ടി​വീ​ഴ്ത്തി. പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ന്‍ അ​സീം ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് അ​ക​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ഈ ​കു​ട്ടി​യേ​യും വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം അ​ക്ര​മി പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മാ​താ​വി​ന് ബോ​ധം വീ​ണാ​ല്‍ മാ​ത്ര​മേ ഒ​രു​പ​ക്ഷേ ഇ​യാ​ള്‍ എ​ന്താ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. നൂ​ര്‍​മു​ഹ​മ്മ​ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഇ​യാ​ളെ മു​ന്‍​കൂ​ട്ടി അ​റി​യാ​മാ​യി​രി​ക്കാ​മെ​ന്നും സം​ശ​യ​മു​ണ്ട്. ഇ​യാ​ളെ ക​ണ്ട് പ​ക​ച്ചു​പോ​യ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​തി​നു​മു​മ്പേ ആ​യു​ധ​മെ​ടു​ത്ത് എ​ല്ലാ​വ​രേ​യും വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. അ​ക്ര​മി​യു​ടെ ഏ​താ​നും ദൃ​ശ്യ​ങ്ങ​ള്‍ അ​ടു​ത്തു​ള്ള സി​സി​ടി​വി​ക​ളി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട മൂ​ത്ത മ​ക​ള്‍ അ​ഫ്‌​നാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​നാ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യും അ​സീം എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യി​രു​ന്നു.

ബം​ഗ​ളൂ​രു ശൈ​ലി​യി​ലു​ള്ള ക​ന്ന​ഡ​യി​ലാ​ണ് അ​ക്ര​മി സം​സാ​രി​ച്ച​തെ​ന്ന് ഇ​യാ​ളെ കൊ​ണ്ടു​വ​ന്ന് ഇ​റ​ക്കി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്കി. ഇ​യാ​ളെ നൂ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ ഇ​റ​ക്കി ക​ഷ്ടി​ച്ച് 15 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ സ്റ്റാ​ൻഡി​ല്‍ ത​ന്നെ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്തു.

ഇ​ത്ര പെ​ട്ടെ​ന്ന് മ​ട​ങ്ങാ​നാ​യി​രു​ന്നു​വെ​ങ്കി​ല്‍ താ​ന്‍ കാ​ത്തു​നി​ല്ക്കു​മാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞ​താ​യും എ​ന്നാ​ല്‍ അ​ത് ശ്ര​ദ്ധി​ക്കാ​തെ അ​യാ​ള്‍ തി​ടു​ക്ക​ത്തി​ല്‍ മ​റ്റൊ​രു ഓ​ട്ടോ​യി​ല്‍ ക​യ​റി​പ്പോ​യ​താ​യും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​ടു​ത്തു​ള്ള ക​രാ​വ​ലി ബൈ​പാ​സി​ലാ​ണ് അ​ക്ര​മി ഇ​റ​ങ്ങി​യ​തെ​ന്ന് ര​ണ്ടാ​മ​ത്തെ റി​ക്ഷ ഡ്രൈ​വ​ര്‍ മൊ​ഴി ന​ല്കി. കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഉ​ഡു​പ്പി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​രു​ണ്‍​കു​മാ​ര്‍ അ​റി​യി​ച്ചു.

 

Related posts

Leave a Comment