പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയുടെ ചിത്രം കൈക്കലാക്കി;​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം

ത​ളി​പ്പ​റ​മ്പ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14 വ​യ​സു​കാ​രി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ.

ബാ​വു​പ്പ​റ​മ്പി​ലെ ആ​ദി​ത്യ​ൻ (18) നെ​യും പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത മ​റ്റൊ​രാ​ളെ​യു​മാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ ആ​ദ്യം മു​ത​ൽ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സ്നാ​പ്പ് ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പാ​ട്ടി​ലാ​ക്കി ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും കൈ​വ​ശ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ഇ​ത് മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ ബ്രേ​സ്‌​ല​റ്റും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വീ​ട്ടി​ല​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment