എനിക്ക് വളരെ പക്വതയുള്ള മുഖമാണെന്ന് പലരും പറയും. സ്കൂൾ കാലഘട്ടം മുതലേ ഇത് കേൾക്കുന്നുണ്ട്. കാരണം എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കിത്തുടങ്ങിയതാണ് ഞാൻ.
പക്ഷെ അന്നും എനിക്ക് ചുറ്റും കുറേ നല്ല മനുഷ്യരുണ്ടായിരുന്നു. അവരുടെ കൂടെയാണ് ഞാൻ വളർന്നത്. അതുപോലെ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിട്ടില്ല.
അച്ഛൻ എല്ലാം ഒരുക്കിവച്ചിട്ടാണ് പോയത്. അതൊന്ന് മാനേജ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. അമ്മ അതെല്ലാം എന്നെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു എന്ന് നടി അനുമോൾ.
നായികക്കു പുറമെ അനുമോൾ അറിയപ്പെടുന്ന കഥകളി, ഭരതനാട്യം നർത്തകി കൂടിയാണ്.