ബാംഗ്ലൂർ നഗരം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വീണ്ടുമിതാ ബാംഗ്ലൂരിൽ നിന്നുള്ള ഒരു രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
വാഹനം ഓടിക്കുമ്പോൾ റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചു വേണം ഓടിക്കുവാൻ. ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ കൃത്യമായി ഹെൽമെറ്റ് വെക്കണം.
ഇതിനു ബദലായി എന്തെങ്കിലും ചെയ്താൽ അവരിൽ നിന്നും ഫെെൻ ഈടാക്കുന്നതാണ്. ചെക്കിങ്ങിനായി പോലീസും എഐ കാമറയും നാട് മുഴുവൻ സ്ഥാപിക്കുമ്പോഴും ഇന്നും റോഡ് നിയമങ്ങൾ തെറ്റിക്കുന്നവർ കൂടുതലാണ്.
ഹെൽമെറ്റ് ധരിക്കാതെ ബെെക്കിൽ പോകുന്ന യുവാവിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലാകുന്നത്.
ഇതിൽ എന്താണിത്ര അതിശയിക്കാനുള്ളത്. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ പിഴ അടക്കും. അത്ര തന്നെ. എന്നാണ് മനസിൽ കരുതുന്നത്.
എന്നാൽ ഇവിടെ ഈ ചെറുപ്പക്കാരൻ തലയിൽ പേപ്പർ കൊണ്ടുള്ള ഹെൽമെറ്റാണ് ധരിച്ചിരിക്കുന്നത്. പൊലീസിനെ പറ്റിക്കാൻ നോക്കിയതാണോ അതോ മഴയിൽ നിന്നും രക്ഷ നേടാനാണോ യുവാവ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ThirdEye എന്ന യൂസറാണ് യുവാവിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.