കാഠ്മണ്ഡു: ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന കാരണത്താലാണിതെന്ന് ഐടി മന്ത്രി രേഖാ ശർമ അറിയിച്ചു. എന്നാണ് നിരോധനം നടപ്പിലാക്കുകയെന്നു വ്യക്തമാക്കിയില്ല.
വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ ടിക് ടോക്കിൽ വ്യാപകമാകുന്നതായി ആക്ഷേപമുണ്ട്. ടിക് ടോക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നാലു വർഷത്തിനിടെ നേപ്പാളിൽ 1647 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു.