കാപ്പി മുതൽ ലെമൺ റെെസ് വരെ; മണ്ഡല കാലത്ത് തീർഥാടകർക്കായുള്ള ഭക്ഷണത്തിന്‍റെ വില പുറത്ത്

വൃ​ശ്ചി​ക മാ​സം തു​ട​ങ്ങാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി. മ​ണ്ഡ​ല കാ​ല​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ക്കു​മ്പോ​ൾ തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ജി​ല്ല​യി​ലെ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ വി​ല പു​റ​ത്തു​വി​ട്ടു.

എ​രു​മേ​ലി​യി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലു​മു​ള്ള വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ നി​ശ്ച​യി​ച്ച വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കും. എ​ന്നാ​ൽ ഈ ​വി​ല ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ കാ​ല​ത്തേ​ക്ക് വ​രെ മാ​ത്ര​മു​ള്ള​താ​ണ്.

ശ​ബ​രി​മ​ല തീർ​ഥാ​ട​ക​രി​ൽ നി​ന്ന് നി​ശ്ച​യി​ച്ച വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​ധി​ക തു​ക ഈ​ടാ​ക്കി​യാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രാ​തി ന​ൽ​കാം. ജി​ല്ലാ സി​വി​ൽ സ​പ്ലൈ ഓ​ഫീ​സ്- 0481 2560371, ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ് – 0481 2564677, ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ്- 0481 2582998 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പ​രാ​തി ന​ൽ​കാം.

വി​ല വി​വ​രങ്ങൾ

1. കു​ത്ത​രി ഊ​ണ് (എ​ട്ടു കൂ​ട്ടം) സോ​ർ​ട്ടെ​ക്സ് റൈ​സ് 70 രൂ​പ
2.. ആ​ന്ധ്രാ ഊ​ണ് (പൊ​ന്നി​യ​രി) 70
3. ക​ഞ്ഞി (അ​ച്ചാ​റും പ​യ​റും ഉ​ൾ​പ്പെ​ടെ) (750മി.​ലി.) 35
4. ചാ​യ (150 മി.​ലി.) 12
5. മ​ധു​ര​മി​ല്ലാ​ത്ത ചാ​യ (150 മി.​ലി.) 10
6. കാ​പ്പി (150 മി.​ലി.) 10
7. മ​ധു​ര​മി​ല്ലാ​ത്ത കാ​പ്പി (150 മി.​ലി.) 10
8. ബ്രൂ ​കോ​ഫി/​നെ​സ് കോ​ഫി (150 മി.​ലി.) 15
9. ക​ട്ട​ൻ കാ​പ്പി (150 മി.​ലി.) 9
10. മ​ധു​ര​മി​ല്ലാ​ത്ത ക​ട്ട​ൻ​കാ​പ്പി (150 മി.​ലി.) 7
11. ക​ട്ട​ൻ​ചാ​യ (150 മി.​ലി.) 9
12. മ​ധു​ര​മി​ല്ലാ​ത്ത ക​ട്ട​ൻ​ചാ​യ(150 മി.​ലി) 7
13. ഇ​ടി​യ​പ്പം (ഒ​രെ​ണ്ണം) 50 ഗ്രാം 10
14. ​ദോ​ശ (ഒ​രെ​ണ്ണം) 50 ഗ്രാം 10
15. ​ഇ​ഡ്ഢ​ലി (ഒ​രെ​ണ്ണം) 50 ഗ്രാം 10
16. ​പാ​ല​പ്പം (ഒ​രെ​ണ്ണം) 50 ഗ്രാം 10
17. ​ച​പ്പാ​ത്തി (രെ​ണ്ണം) 50 ഗ്രാം 10
18. ​ച​പ്പാ​ത്തി (50 ഗ്രാം ​വീ​തം) (3 എ​ണ്ണം) കു​റു​മ ഉ​ൾ​പ്പെ​ടെ 60
19. പൊ​റോ​ട്ട (ഒ​രെ​ണ്ണം) 50 ഗ്രാം 12
20. ​നെ​യ്റോ​സ്റ്റ് (175 ഗ്രാം) 46
21. ​പ്ലെ​യി​ൻ റോ​സ്റ്റ് 35
22. മ​സാ​ല​ദോ​ശ ( 175 ഗ്രാം) 50
23. ​പൂ​രി​മ​സാ​ല (50 ഗ്രാം ​വീ​തം 2 എ​ണ്ണം) 36
24. മി​ക്സ​ഡ് വെ​ജി​റ്റ​ബി​ൾ 30
25. പ​രി​പ്പു​വ​ട (60 ഗ്രാം) 10
26. ​ഉ​ഴു​ന്നു​വ​ട (60 ഗ്രാം) 10
27. ​ക​ട​ല​ക്ക​റി (100 ഗ്രാം) 30
28. ​ഗ്രീ​ൻ​പീ​സ് ക​റി (100 ഗ്രാം) 30
29. ​കി​ഴ​ങ്ങ് ക​റി (100 ഗ്രാം) 30
30. ​തൈ​ര് (1 ക​പ്പ് 100 മി.​ലി.) 15
31. ക​പ്പ (250 ഗ്രാം) 30
32. ​ബോ​ണ്ട (50 ഗ്രാം) 10
33. ​ഉ​ള്ളി​വ​ട (60 ഗ്രാം) 10
34. ​ഏ​ത്ത​യ്ക്കാ​പ്പം (75 ഗ്രാം- ​പ​കു​തി) 12
35. തൈ​ര് സാ​ദം (മു​ന്തി​യ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്രം) 47
36. ലെ​മ​ൺ റൈ​സ് (മു​ന്തി​യ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്രം) 44
37. മെ​ഷീ​ൻ ചാ​യ (90 മി.​ലി.) 8
38. മെ​ഷീ​ൻ കോ​ഫി (90 മി.​ലി.) 10
39. മെ​ഷീ​ൻ മ​സാ​ല ചാ​യ (90 മി.​ലി.) 15
40. മെ​ഷീ​ൻ ലെ​മ​ൺ ടീ (90 ​മി.​ലി.) 15
41. മെ​ഷീ​ൻ ഫ്‌​ളേ​വേ​ഡ് ഐ​സ് ടീ (200 ​മി.​ലി) 20

Related posts

Leave a Comment