വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി(86) അന്തരിച്ചു. തിങ്കളാഴ്ച രണ്ടരയോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം വ്യക്തമല്ല. 1983 മുതല്‍ ന്യൂജഴ്സിയിലെ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ച മരിയാനെ 2019ലാണ് വിരമിച്ചത്. ട്രംപിന്റെ നാലു സഹോദരങ്ങളില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് മരിയാനെ.
സഹോദരിയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ട്രംപിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.