കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യറാലിക്ക് അനുമതി നിേഷധിച്ചതിന്റെ പേരിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
അതേസമയം, സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും കോണ്‍ഗ്രസിന്റെ റാലി കോഴിക്കോട് കടപ്പുറത്തു 23നുതന്നെ നടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് റാലിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതാണ് വിവാദത്തിനു കാരണം.
25ന് കടപ്പുറത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ് കുളമാക്കാനുള്ള ശ്രമമാണ് േകാണ്ഗ്രസിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടു പറഞ്ഞു.
നവകേരള സദസിന്റെ േവദിയായാി കടപ്പുറം േനരത്തെ തീരുമാനിച്ചിരുന്നതാണ്. 25 ദിവസം മുമ്പ് ബുക്കിംഗ് നടത്തുകയും ചെയ്തു. ഒരു പരിപാടിക്ക് രണ്ടു ദിവസം മുമ്പല്ല വേദി നശ്ചയിക്കേണ്ടതെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനു വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമെന്നു മന്ത്രി പറഞ്ഞു. പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് റിയാസ് പറഞ്ഞു.
അനുമതി ഇല്ലെങ്കിലും ഉണ്ടെങ്കിലും അതേസ്ഥലത്തുതന്നെ റാലി നടത്തുമെന്ന് എം.െക. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാറും വ്യക്തമാക്കി.