കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസിന് മുന്‍പാകെയാണ് ഹാജരാകുന്നത്.
18-ന് മുമ്പ് സ്റ്റേഷനില്‍ ഹാജരാകണമെന്നു കാണിച്ച് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 27ന് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. എന്നാല്‍ സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്തും മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി. പിന്നാലെ പോലീസില്‍ പരാതിയും നല്കി.