നാടെങ്ങും ദീപീവലി ആഘോഷങ്ങളിൽ ആറാടുകയായിരുന്നു. പടക്കം പൊട്ടിച്ചും ദീപം കത്തിച്ചും ദീപാവലി അതി ഗംഭീരമായി ആഘോഷിച്ചു. ഇപ്പോഴിതാ ദീപാവലിയുമായി ബന്ധപ്പെട്ട വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്.
അപകടകരമായ രീതിയില്‍ അമിത വേഗത്തിൽ പാഞ്ഞു പോകുന്ന സുമോ കാറിന്റെ മുകളില്‍ പടക്കം കത്തിച്ച് വച്ചിരിക്കുന്നതാണ് വീഡിയോ. ഇന്ന് ആഘോഷങ്ങൾ അതിരു വിടുന്ന കാലമാണ്. വാഹനം നീങ്ങുന്തോറും അതിനു മുകളിൽ വെച്ചിരിക്കുന്ന പടക്കങ്ങള്‍ കത്തി മുകളിലേക്ക് പടരുന്നു. അപകടം നിറഞ്ഞ ഇത്തരം പ്രവർത്തികൾക്കെതിരം കേസെടുക്കണമെന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്.
സച്ചിന് ഗുപ്ത എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ്!! വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന തരത്തിൽ എൻസിആർ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു.’ എന്ന കുറിപ്പോടെയാണ് സച്ചിന് ഗുപ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.