കോഴിക്കോട്: വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. കുറ്റ്യാടി സ്വദേശിയായ 25 കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടായിരം രൂപ വായ്പയെടുത്ത യുവതി ഒരു ലക്ഷം തിരിച്ചടച്ചിട്ടും വായ്പ ആപ്പുകാര്‍ ഭീഷണിപ്പെടുത്തൽ തുടർന്നുവെന്നും ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് പറയുന്നത്.
സ്വര്‍ണം പണയം വച്ചാണ് താന്‍ പണം തിരിച്ചടച്ചതെന്ന് യുവതി പറയുന്നു. ലോണ്‍ ആപ്പുകാര്‍ ആവശ്യപ്പെട്ട പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നൽകാൻ പണമില്ലെന്ന് യുവതി പറഞ്ഞതോടെ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ചു.
തുടർന്ന് ഇതേ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയയ്ക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.