ടൂറിന്: എടിപി ടൂര്‍ ഫൈനസ് ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഇറ്റാലിയന്‍ താരം യാന്നിക് സിന്നര്‍. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ലോക നാലാം നമ്പറായ ഇറ്റാലിയന്‍ താരത്തിന്റെ വിജയം.
സ്കോര്‍: 7-5, 6-7, 7-6. കരിയറില്‍ ആദ്യമായാണ് സിന്നര്‍ ജോക്കോവിച്ചിനെതിരേ വിജയിക്കുന്നത്. മുമ്പ് മൂന്നു പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും വിജയം സെര്‍ബിയന്‍ താരത്തിനൊപ്പമായിരുന്നു.
ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. ആദ്യ മത്സരം തോറ്റ സഖ്യത്തിനു നിര്‍ണായകമാണ് ഈ മത്സരം. ഓസ്ട്രേലിയന്‍ സഖ്യമായ റിങ്കി ഹിജികാത്ത-ജേസണ്‍ കുബ്ലര്‍ എന്നിവരാണ് എതിരാളികള്‍.