തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മുന്നേറിയത് പുരോഗമന ചിന്താഗതിക്കാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലുമാണ്. അവരെ ദുർബലപ്പെടുത്തുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തിരുവഞ്ചൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. അത് ഇന്ത്യയിൽ മാറ്റമുണ്ടാക്കും. ആ മാറ്റം കേരളത്തിൽ പ്രതിഫലിക്കും. രാഹുൽ ഗാന്ധിക്കൊപ്പം കെ.സി.വേണുഗോപാലുമുണ്ട്.
കേരളത്തിൽ മുന്നിൽ നിന്ന് നയിക്കുന്നത് കെ.സിയാണ്. എല്ലാവരും ഒറ്റക്കെട്ടാണ്- തിരുവഞ്ചൂർ പറഞ്ഞു.കോട്ടയത്ത് തിരുവഞ്ചൂർ പക്ഷം എന്നൊന്നില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം തന്റേതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.