ഇന്ത്യൻ എന്ന സിനിമയിൽ ഊർമിള മണ്ഡോത്കർ ചെയ്ത കഥാപാത്രത്തിനായി എന്നെ പരിഗണിച്ചിരുന്നു. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രംഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്.
ഊർമിളയുടെ തന്ഹാ തന്ഹാ എന്ന ഗാനം ഹിറ്റായി. ഇതോടെ ഊർമിളയെ നായികയാക്കി. എന്നെ സിനിമയിൽ സഹോദരിയുടെ റോളിലേക്ക് വിളിച്ചു. സഹോദരിയുടെ വേഷം ചെയ്യാൻ മടിച്ചെങ്കിലും സിനിമയിലെ പ്രധാനപ്പെട്ട വേഷമാണിതെന്ന് അറിഞ്ഞപ്പോൾ ഇന്ത്യനിൽ അഭിനയിക്കുകയായിരുന്നു.
സിനിമകളിൽ ഗ്ലാമറസായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഗൃഹലക്ഷ്മി എന്ന സീരിയൽ ചെയ്തതോടെ ആന്ധ്രയിലെ എല്ലാ വീടുകളിലെയും ഒരംഗത്തെ പോലെയായി.
ഒരിക്കൽ പബിൽ വച്ച് വാഷ് റൂമിലേക്ക് പോയപ്പോൾ ക്ലീനിംഗ് ജോലിക്ക് വന്ന സ്ത്രീകളെല്ലാം എന്റെ ചുറ്റും കൂടി. ഗൃഹലക്ഷ്മിയിലെ തുളസി എന്ന് പറഞ്ഞ് സെൽഫികളെത്തു. പ്രേക്ഷകരുടെ സ്നേഹം ഞാൻ അടുത്തറിഞ്ഞു. -കസ്തൂരി