വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം ലിസിയും പ്രിയദര്‍ശനും അവസാനിപ്പിച്ചിരിക്കുന്നു. കോളിളക്കം സൃഷ്ടിച്ച പ്രണയത്തിനും നാടകീയത നിറഞ്ഞ ദിനങ്ങള്ക്കുംശേഷമായിരുന്നു പ്രിയന് ലിസിയുടെ കഴുത്തില്‍ താലി കെട്ടിയത്. എന്നാല്‍, 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതോടെ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് ലിസി. പ്രിയനെ വിവാഹം കഴിക്കുന്നതില്‍നിന്ന് നടി സുകുമാരി വിലക്കിയിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് ലിസിയുടെ ഏറ്റുപറച്ചില്‍.
ലിസി ആ കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ: പ്രിയനുമായുള്ള പ്രണയം തലയ്ക്കു പിടിച്ച സമയം. എന്റെ ഇരുപതാംവയസില്‍, ചതിക്കപ്പെട്ടതിന്റെ നോവില്‍ മനംനൊന്ത് ജീവിതം തീര്‍ന്നുവെന്ന് കരുതിയ നാളുകളിലാണ് കുക്കുമ്മ (സുകുമാരിയെ ലിസി വിളിച്ചിരുന്നത്) എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് ഞാന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയം. അന്ന് വിവാഹക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ കുക്കുമ്മാ എന്നോടു പറഞ്ഞു, നിനക്ക് വെറും 22 വയസല്ലേയുള്ളു.
ആദ്യം നിന്റെ കരിയര്‍ നന്നായി ഒരു നിലയിലാകട്ടെ. എന്നിട്ട് മതി വിവാഹം. എന്നിട്ടും എന്റെ മനസ് മാറിയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, മോളെ ഒപ്പം താമസിച്ചുതുടങ്ങിയാലേ ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാകൂ. കുക്കുമ്മയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ആന്ന് ആ വാക്കുകള്‍ സ്വീകരിക്കാത്തതിന്റെ വില ജീവിതം മുഴുവനും എനിക്ക് കൊടുക്കേണ്ടിവന്നു-ലിസി പറയുന്നു.