ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിച്ച സ്റ്റൈൽ ഇഷ്ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ കൈയേറ്റത്തിനെതിരേ ബാര്‍ബര്‍ നല്കിയ പരാതിയില്‍ കേസ്.
പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരന് ഏറ്റുകുടുക്കയിലെ എം.പി. സുരേഷിന്റെ പരാതിയിലാണ് കോറോം മുത്തത്തിയിലെ ഉമേഷിനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പരാതിക്കാരന്റെ ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാന്‍ കയറിയ ആള് മുറി മുറിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് പരാതിക്കാരനെ അടിക്കുകയായിരുന്നു.
അടിയേറ്റ് കസേരയില്‍നിന്നും താഴെവീണെന്നും കസേരയ്ക്കും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിനും തകരാര്‍ സംഭവിച്ചുവെന്നും പരാതിയിൽ പറഞ്ഞു.