ഗുരുവായൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; നെടുമ്പാശേരിയിൽ പിടിയിലായത് സ്വ​ർ​ണം ഒ​ളി​ച്ച് ക​ടത്തുന്നവരെ ത​ട്ടി​ക്കൊ​ണ്ടു​പോകുന്ന സം​ഘം

നെ​ടു​മ്പാ​ശേ​രി: ദു​ബാ​യി​യി​ൽ​നി​ന്നും സ്വ​ർ​ണ​വു​മാ​യി എ​ത്തി​യ ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്രതികൾ പി​ടി​യി​ൽ. വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ർ​ണം ഒ​ളി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​വ​രെ എ​യ​ർ​പ്പോ​ർ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്ഥി​ര​മാ​യി സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന സം​ഘമാണ് പിടിയിലായത്.

ക​ണ്ണൂ​ർ ഇ​രി​ട്ടി തി​ല്ല​ങ്ക​രി കാ​വും​പ​ടി ഷാ​നാ​മ​ൻ​സി​ലി​ൽ ഷ​ഹീ​ദ് (24), ത​ല​ശേ​രി മ​ങ്ങാ​ട്ടി​ടം നി​ർ​മ​ല​ഗി​രി ഭാ​ഗ​ത്ത് ധ്വ​നി വീ​ട്ടി​ൽ സ്വ​ര​ലാ​ൽ (36), ത​ല​ശേ​രി മ​ങ്ങാ​ട്ടി​ടം നി​ർ​മ​ല​ഗി​രി ഭാ​ഗ​ത്ത് നി​ബാ മ​ൻ​സി​ലി​ൽ അ​നീ​സ് (34), ഇ​രി​ട്ടി തി​ല്ല​ങ്ക​രി കു​ണ്ടേ​രി​ഞ്ഞാ​ൻ സു​ജി (33), ഇ​രി​ട്ടി തി​ല്ല​ങ്ക​രി പ​ഴ​യ​പു​ര​യി​ൽ ര​ജി​ൽ​രാ​ജ് (30), ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പാ​ല​പ്പു​ഴ കു​റു​ക്ക​ൻ​പ​റ​മ്പി​ൽ ശ്രീ​കാ​ന്ത് (32), ഇ​രി​ട്ടി തി​ല്ല​ങ്ക​രി ഉ​ളി​യി​ൽ ത​റ​ക്ക​ണ്ടി സ​വാ​ദ് (23) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത​ക​ളെ അ​ങ്ക​മാ​ലി മ​ജി​സ​ട്രേ​റ്റ് കോ​ട​തി​യ​ൽ ഹാ​ജ​രാ​ക്കി ആ​ലു​വ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി നി​യാ​സി​നെ​യാ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന് ആ​ലു​വ​യി​ൽ നി​യാ​സി​നെ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ർ​ണം ഒ​ളി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​വ​രെ എ​യ​ർ​പ്പോ​ർ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്ഥി​ര​മാ​യി സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന സം​ഘ​ത്തെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് ടീം ​ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​ക്സ്പ്ലോ​സീ​വ് ആ​ൻ​ഡ് ആം​സ് ആ​ക്ട് അ​ട​ക്ക​മു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ര​ജി​ൽ രാ​ജ് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലും, മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​നീ​ഷ് വ​ധ​ക്കേ​സി​ലും പ്ര​തി​യാ​ണ്.

ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദ്, സി​ഐ ബേ​സി​ൽ തോ​മ​സ്, എ​സ്ഐ​മാ​രാ​യ എ​ൽ​ദോ പോ​ൾ, എ​സ്. രാ​ജേ​ഷ്കു​മാ​ർ, എ​എ​സ്ഐ എം.​സി. പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ റോ​ണി അ​ഗ​സ്റ്റി​ൻ, സ​ജീ​വ് ച​ന്ദ്ര​ൻ, അ​രു​ൺ ര​വി​കു​മാ​ർ, ശ്രീ​ജു രാ​ജ​ൻ, ജെ​സി​ൻ ജോ​യി എ​ന്നി​വ​രാ​ണ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment