കോട്ടയം: പത്ത് സെന്റ് സ്ഥലത്തു ശീതകാല പച്ചക്കറി നടാന്‍ കൃഷിഭവന് വിത്തും തൈയും നല്‍കിവരുന്ന പദ്ധതിയില്‍ വിളയുന്ന പച്ചക്കറി ആരു സംഭരിക്കുമെന്നതില് അവ്യക്തത.
സ്വന്തം ആവശ്യത്തില്‍ അധികമുള്ള പച്ചക്കറി ഹോര്‍ട്ടികോര്‍പ് ഏറ്റെടുക്കുമെന്ന് ഉറപ്പില്ല. ഓണം സീസണില്‍ ഉള്‍പ്പെടെ സംഭരിച്ച പച്ചക്കറിവില ഇപ്പോഴും കുടിശികയാണ്. കോവിഡിനുശേഷം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പലതും നിലച്ചതും വിപണി ഇല്ലാതാക്കി.
ലേലത്തില്‍ മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് ഇല്ലാതായത്. നിലവില്‍ പച്ചക്കറി കടകളില്‍ നിസാരവിലയ്ക്ക് വിഭവങ്ങള്‍ വിറ്റഴിക്കേണ്ട സാഹചര്യമാണുള്ളത്.
വ്യാപാരികള്‍ വില്‍ക്കുന്നത് ഇരട്ടിവിലയ്ക്കും. കഴിഞ്ഞ ഓണം സീസണില്‍ പച്ചക്കറി സംഭരിച്ചതില്‍ ഹോര്‍ട്ടികോര്‍പ് മൂന്നു കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.