ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി; മോ​ഷ​ണ​ക്കേ​സ് ‌പ്ര​തി 32 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍

കോ​ട്ട​യം: മോ​ഷ​ണ​ക്കേ​സി​ല്‍ കോ​ട​തി​യി​ല്‍​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി 32 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ത​ട​ത്തി​ല്‍ ടി.​പി. രാ​ജ​ന്‍ (61) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ 1991 ല്‍ ​റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ക​യും കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ കൊ​ടു​ത്ത​തി​നു ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി.

കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നു​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു വേ​ണ്ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​യാ​ളെ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു​മാ​ണു പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment