മൃഗങ്ങൾ മനുഷ്യരോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാറുണ്ട്. അവർ അനായാസമായി മനുഷ്യരുമായി ഇണങ്ങുന്നു. അടുത്തിടെ രണ്ട് ആനകൾ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ മനുഷ്യ സുഹൃത്തുമായി സന്തോഷത്തോടെ വീണ്ടും ഒന്നിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സുഹൃത്തിനെ കണ്ടയുടൻ സന്തോഷം അടക്കാൻ കഴിയാതെ ആനകൾ ആവേശഭരിതരാകുന്നതായും വീഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ ഗുഡ് ന്യൂസ് മൂവ്മെന്റ് പേജിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ വീഡിയോയിൽ ആഴം കുറഞ്ഞ വെള്ളത്തിൽ നിൽക്കുന്ന ഒരു മനുഷ്യൻ രണ്ട് ആനകളെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആനകൾ അയാളെ കണ്ടയുടനെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അടുത്തേക്ക് ഓടി വരുന്നു.
“തങ്ങളുടെ പ്രിയ സുഹൃത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുമ്പോൾ അവരുടെ ആഹ്ലാദവും ആവേശവും പ്രകടമാണ്. ഇത് മനുഷ്യരും ആനകളും തമ്മിൽ രൂപപ്പെടുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ്.” മനുഷ്യൻ ആനകളെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നു, അവ തമ്മിലുള്ള വൈകാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക