ഇടുക്കി; പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഇവരുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന് മറിയക്കുട്ടിക്ക് ഉറപ്പ് നല്കി.
ഇതിനിടെ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തെ പെന്ഷന് തുക നല്‍കാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
ഇരുവരേയും ഫോണിലൂടെ കൃഷ്ണകുമാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ലെന്നും ഒരു വര്‍ഷത്തെ പെന്ഷന് തന്നേക്കാമെന്നുമാണ് കൃഷ്ണകുമാര്‍ മറിയക്കുട്ടിയോട് പറഞ്ഞത്.
അതേസമയം തനിക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്ന വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി അടിമാലി കോടതിയെ സമീപിക്കും. യൂത്ത് കോണ്‍ഗ്രസാണ് കോടതിയെ സമീപിക്കാന്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയത്.