തരിണിയുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞത് സഹോദരി വഴിയാണ്. ഒരു ദിവസം മാളവികയുമായി പോകുമ്പോള്‍ കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി.
ആ പേര് വച്ചാണ് മാളവിക പ്രണയം കണ്ടെത്തിയത്. അന്നുതന്നെ അവള് വീട്ടില്‍ പറയുകയും ചെയ്തു. ഞാന്‍ വീട്ടില്‍ പറയാന്‍ ഇരിക്കുമ്പോഴായിരുന്നു ഈ സംഭവം.
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സ്മൂത്തായി നടന്നു. എന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെയായിരുന്നു തരിണിയുടെ മാതാപിതാക്കളും. അവരും ഒരു എതിര്‍പ്പും പറഞ്ഞില്ല.
വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം നല്കി. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ല. -കാളിദാസ് ജയറാം