കോഴിക്കോട്: കോഴിക്കോട് ഓമശേരിയിലെ പെട്രോൾ പമ്പിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച. ഇന്നു പുലർച്ചെ രണ്ടിന് മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിലാണ് കവർച്ച നടന്നത്.
മൂന്നുപേരടങ്ങിയ യുവാക്കളുടെ സംഘമാണ് കവർച്ച നടത്തിയത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്.
പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.