ഭക്ഷണക്രമത്തിൽ മധുരം, അന്നജം, കൊഴുപ്പ് എന്നിവ കൂടിയ ആഹാരങ്ങള്‍ നിയന്ത്രിച്ചും
ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തിയും പ്രമേഹം നിയന്ത്രിക്കാം.
മാതൃകാ ഹെല്‍ത്ത് പ്ലേറ്റ്
* പ്ലേറ്റിന്റെ നാലിലൊരു ഭാഗം ചോറ്
* നാലിലൊരു ഭാഗം മാംസ്യം (പ്രോട്ടീന്‍ കൊണ്ടു നിറയ്ക്കണം. മത്സ്യം, കോഴിയിറച്ചി, വിത്തുകള്‍, പയര്‍, പരിപ്പ്, സോയാ, പാല്, മോര്, നട്സ് തുടങ്ങിയവ).
* നാലിലൊരു ഭാഗം
പച്ചക്കറി വേവിച്ചത്
* അവസാനത്തെ കാല് ഭാഗം വെള്ളരിക്ക, ഉള്ളി, കാരറ്റ്, തക്കാളി സാലഡ്, ചെറിയ പാത്രം രസം, മോര്, പുളിശേരി, തവിടുള്ള അരി, ക്ലിയര്‍ സൂപ്പ്, രസം എന്നിവ ഉള്‍പ്പെടുത്താം.
ഉപ്പ് ചേര്‍ക്കാത്ത നാരങ്ങാവെള്ളം, മോര് തുടങ്ങിയവ ഇടവേളയില്‍ ഉപയോഗിക്കുക.
കൊഴുപ്പു കുറയ്ക്കാം
കൊഴുപ്പു കുറവുള്ള ഭക്ഷണം തെരഞ്ഞെടുക്കണം.
* പൂരിത കൊഴുപ്പുകള്‍ അടങ്ങിയ പാം ഓയില്‍, നെയ്യ്, വെണ്ണ മുതലായവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
* നല്ലെണ്ണ, ഒലിവെണ്ണ, തവിടെണ്ണ, സോയാബീന്‍ ഓയില്‍ തുടങ്ങിയവ മിതമായ രീതിയില്‍ ഉപയോഗിക്കുക.
* ബേക്കറി സാധനങ്ങള്‍, ബര്‍ഗര്‍, ബിസ്ക്കറ്റുകള്‍, കേക്കുകള്‍ തുടങ്ങിയവ ഹൃദയാരോഗ്യത്തിനു നല്ലതല്ല.
* എണ്ണയുടെ ഉപയോഗം കുറയ്ക്കുക. രണ്ടോ മൂന്നോ തരം എണ്ണകള്‍ മാറി മാറി ഉപയോഗിക്കുക.
* ചെറു മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അയല, മത്തി, ചൂര മത്സ്യങ്ങള്‍
കറിവച്ച് കഴിക്കുക.
* കോഴിയിറച്ചി, മീന്‍ തുടങ്ങിയവ എണ്ണയില്‍ വറുക്കാതെ ഉപയോഗിക്കുക.
വ്യായാമം
* 30-45 മിനിട്ട് കൈവീശിയുള്ള നടത്തം
ദിവസവും ചെയ്യുക.
* വേഗത്തില്‍ നടന്നതിനുശേഷം അഞ്ചു മിനിട്ട് സാവധാനം നടക്കുക.
* കൈകാലുകള്‍ വലിച്ചുനീട്ടുന്ന
സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍, വ്യായാമത്തിനു മുമ്പുള്ള വാം അപ്പ്, ശേഷമുള്ള കൂള്‍ ഡൗണ്‍ തുടങ്ങിയവ
നല്ലതാണ്.
* തോളിന്റെയും കഴുത്തിന്റെയും വ്യായാമമുറകള്‍ വീട്ടില്‍തന്നെ ചെയ്യാം.
പ്രമേഹ ചികിത്സ പരാജയപ്പെടുന്നത് എന്തുകൊണ്ട്?
ഇന്‍സുലിന്‍ കണ്ടുപിടിച്ച് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും പ്രമേഹം ശരിയായി ചികിത്സിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചുതുടങ്ങുകയും പിന്നീട് അത് അവഗണിക്കുകയും ചെയ്യുന്നതാണ് ഇതിനൊരു കാരണം. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗം ഗുരുതരമായി മറ്റ് അവയവങ്ങളെ ബാധിക്കുന്ന സ്ഥിതി വരുന്നു.
ശ്രദ്ധിക്കുക…
* നല്ല ഭക്ഷണം, കൃത്യമായ വ്യായാമം, സുഖനിദ്ര, ലഹരിവര്‍ജനം, തുടര്‍ പരിശോധനകള്‍.
* കൃത്യസമയത്ത് രക്തപരിശോധനകള്‍
* ആഹാരം പല സമയത്ത്
കുറച്ചു വീതം കഴിക്കുക
* പുകവലി, മദ്യപാനം, ലഹരി പദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
വിവരങ്ങൾ –
ഡോ. ജി. ഹരീഷ്കുമാര്‍
എംബിബിഎസ്, എംഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം