തിരുവനന്തപുരം: നവകേരള സദസിനെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിലാപയാത്രയാണിതെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.
മുഖം മിനുക്കാനുള്ള പിണറായിയുടെ നാടകമാണിത്. പരിപാടി കഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതല്‍ വികൃതമാകുമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ എത്രമാത്രം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നത് എന്നതിന് തെളിവാണ് കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചുകൊണ്ടുള്ള നവകേരള സദസ്. ഇത് സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്നും സുരേന്ദ്രന് പറഞ്ഞു.