ലക്നൗ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ടു മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പുർ ഗ്രാമത്തിലാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ജോലിക്കുവന്ന യുവാവ് തന്നെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്ന് യുവതി പോലീസിനു മൊഴി നൽകി.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു പീഡനശ്രമം. പീഡനശ്രമത്തിനിടെ കുതറിയോടിയ യുവതി അടുക്കളയിൽനിന്ന് കത്തിയുമായി തിരികെയെത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നൽകി.
പോലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു യുവാവ്. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ പ്രയാഗ് രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.