എ ​ഗ്രൂ​പ്പ് നേ​തൃ​ത്വ​ത്തി​ലും ചേ​രി; കോ​ട്ട​യം കോ​ണ്‍​ഗ്ര​സ് ര​ണ്ടു ത​ട്ടി​ല്‍


കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കോ​ട്ട​യം ത​ട്ട​ക​ത്തി​ല്‍ എ ​ഗ്രൂ​പ്പി​നു​ള്ളി​ല്‍ ധ്രു​വീ​ക​ര​ണം. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പ​മാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും കെ.​സി. ജോ​സ​ഫും എ ​ഗ്രൂ​പ്പി​ല്‍​ത​ന്നെ വ്യ​ത്യ​സ്ത നി​ല​പാ​ടു​കാ​രാ​യി.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലും എ ​ഗ്രൂ​പ്പി​ലെ ഈ ​നേ​തൃ​ധ്രു​വീ​ക​ര​ണം വ്യ​ക്ത​മാ​യി​രു​ന്നു.ഇ​തി​ലെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തും തി​രു​വ​ഞ്ചൂ​ര്‍-​കെ​സി ഗ്രൂ​പ്പു​ക​ളു​ടെ ലേ​ബ​ലി​ല്‍​ത​ന്നെ​യാ​ണ്.

അ​തേ​സ​മ​യം എ ​ഗ്രൂ​പ്പി​ല്‍​ത്ത​ന്നെ ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ശാ​ക്തി​ക​ചേ​രി ജി​ല്ല​യി​ല്‍ രൂ​പ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. 2016ല്‍ ​എ​ല്‍​ഡി​എ​ഫ് ഭ​ര​ണം നേ​ടി​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ രൂ​പം​കൊ​ണ്ട ചേ​രി​തി​രി​വാ​ണ് പി​ല്‍​ക്കാ​ല​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

നി​ല​വി​ല്‍ എ ​ഗ്രൂ​പ്പും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​ഴ​യ തി​രു​ത്ത​ല്‍​വാ​ദി ഗ്രൂ​പ്പും ജി​ല്ല​യി​ല്‍ സ​ജീ​വ​മ​ല്ല. ഒ​റ്റ​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും ആ​ള്‍​ബ​ല​വും ഭാ​ര​വാ​ഹി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും ജി​ല്ല​യി​ല്‍ എ ​ഗ്രൂ​പ്പി​നു​ത​ന്നെ​യാ​ണ്.

എ​ന്നാ​ല്‍ കോ​ട്ട​യം​കാ​രാ​യ ര​ണ്ടു മു​ന്‍​നി​ര സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ളി​ലും നി​ഴ​ലി​ച്ചേ​ക്കും. കോ​ട്ട​യം ലോ​ക് സ​ഭാ സീ​റ്റ് യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം എ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ്.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പം എ​ക്കാ​ല​വും നി​ല​കൊ​ണ്ടി​രു​ന്ന ജി​ല്ല​യി​ലെ യു​വ​നേ​താ​ക്ക​ള്‍ നി​ല​വി​ല്‍ ര​ണ്ടു ത​ട്ടി​ലാ​യി എ​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ പു​തി​യ ത​ല​മു​റ​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ചേ​രി​ക​ളി​യി​ല്‍ മ​നം​മ​ടു​ത്ത് ഒ​രു നി​ര നേ​താ​ക്ക​ള്‍ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റി​നി​ല്‍​ക്കു​ക​യു​മാ​ണ്.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഐ ​ഗ്രൂ​പ്പി​ലെ ഈ ​ചേ​രി​പ്പോ​ര് സ​ജീ​വ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, എ ​ഗ്രൂ​പ്പി​ലെ മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​ഴ​യ​കാ​ല നേ​താ​ക്ക​ള്‍​ക്കും നി​ല​വി​ലെ ചേ​രി​പ്പോ​രി​നോ​ടു യോ​ജി​പ്പി​ല്ല. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ അ​തി​രി​ടു​ന്ന ജി​ല്ല​യി​ല്‍ ഗ്രൂ​പ്പ് ക​ളി​ക്ക​ല്ല, യു​ഡി​എ​ഫ് ശാ​ക്തീ​ക​ര​ണ​ത്തി​നാ​ണു നേ​താ​ക്ക​ള്‍ ശ്ര​ദ്ധ​വ​യ്‌​ക്കേ​ണ്ട​തെ​ന്നു പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ക​ഴി​ഞ്ഞു.

ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കും ഭ​ര​ണ​വീ​ഴ്ച​ക​ള്‍​ക്കു​മെ​തി​രേ ജ​ന​വി​കാ​രം ഉ​ണ​ര്‍​ത്തു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്ന വി​മ​ര്‍​ശ​ന​വു​മു​ണ്ടാ​യി. പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​രി​ക്ക​ല്‍​പോ​ലും പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​ല്ല.

റ​ബ​ര്‍, നെ​ല്ല്, വ​ന്യ​മൃ​ഗ​വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ന​ങ്ങാ​പ്പാ​റ നി​ല​പാ​ടു​ക​ളോ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ടു​ത്ത എ​തി​ര്‍​പ്പു​ണ്ട്. ആ​റു മാ​സം മു​ന്പു പ്ര​ഖ്യാ​പ​നം വ​രേ​ണ്ട മ​ണ്ഡ​ലം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ഗ്രൂ​പ്പു ത​ര്‍​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് വൈ​കു​ന്ന​തും കോ​ണ്‍​ഗ്ര​സി​നെ ക്ഷ​യി​പ്പി​ക്കു​ന്നു.

Related posts

Leave a Comment