സ്വ​ന്തം മ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന അ​ച്ഛ​ന്‍; ആ​ദ്യം ഒ​ട്ടും കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രു​ന്നി​ല്ല;പ്രതികരണവുമായി ജഗദീഷ്

ലീ​ല സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം എ​നി​ക്ക് ചി​ന്തി​ക്കാ​ൻ പ​റ്റു​ന്ന ഒ​ന്ന​ല്ല. സ്വ​ന്തം മ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യൊ​രു ച​ല​ഞ്ചാ​യി​രു​ന്നു.

അ​ത്ര​ത്തോ​ളം ആ​ത്മ​സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു. അ​ത് എ​ങ്ങ​നെ ചെ​യ്യും, സി​നി​മ​യി​ൽ എ​ന്നെപ്പോലെ ഒ​രു ആ​ക്ട​ർ അ​ത് ചെ​യ്യു​മ്പോ​ൾ എ​ന്താ​കു​മെ​ന്ന ക​ൺ​ഫ്യൂ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

ഞാ​ൻ ര​മ​യോ​ടും കു​ട്ടി​ക​ളോ​ടു​മാ​ണ് ഇ​ത് ആ​ദ്യം പ​റ​ഞ്ഞ​ത്. അ​വ​ർ ധൈ​ര്യ​മാ​യി ചെ​യ്തോ​ളൂ എ​ന്ന് പ​റ​ഞ്ഞു, അ​തൊ​രു ക​ഥാ​പ​ത്ര​മ​ല്ലേ, മാ​ത്ര​മ​ല്ല ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ അ​ങ്ങ​നെ​യു​ള്ള അ​ച്ഛ​ന്മാ​രും ഉ​ണ്ട്.

അ​തി​നെ ആ ​രീ​തി​യി​ൽ എ​ടു​ത്ത് ചെ​യ്താൽ മ​തി എ​ന്ന് ര​മ പ​റ​ഞ്ഞു. അ​വ​ർ അ​ന്ന് ത​ന്ന ആ ​കോ​ൺ​ഫി​ഡ​ൻ​സി​ലാ​ണ് ഞാ​ൻ ആ ​സി​നി​മ ചെ​യ്ത​ത്. അ​തു​പോ​ലെ ഹ​രി​കൃ​ഷ്ണ​ൻ​സ് എ​ന്ന സി​നി​മ​യി​ൽ ഒ​രു വ​ക്കീ​ലാ​യി എ​നി​ക്ക് ഒ​രു സ്‌​പെ​ഷ​ൽ അ​പ്പി​യ​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നു.

ബേ​ബി ശ്യാ​മി​ലി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ ചോ​ദ്യം ചെ​യ്ത് ഹ​രാ​സ് ചെ​യ്യു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു എ​ന്‍റേ​ത്. ബാ​ക്കി​യു​ള്ള പ​ല​ർ​ക്കും വി​ഷ​മം തോ​ന്നു​ന്ന ഒ​ന്നാ​യി​രു​ന്നു.

കാ​ര​ണം ആ ​കൊ​ച്ചു കു​ട്ടി​യെ അ​നാ​വ​ശ്യ​മാ​യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ലീ​ല​യി​ലെ​യും ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ​യും ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​ൻ എ​നി​ക്ക് ആ​ദ്യം ഒ​ട്ടും കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രു​ന്നി​ല്ല. -ജ​ഗ​ദീ​ഷ്

Related posts

Leave a Comment