കോട്ടയം: സര്‍ക്കാര്‍ നല്കുന്ന ക്ഷേമപെന്ഷന് മുടങ്ങിയപ്പോള്‍ മണ്‍ചട്ടിയുമായി തെരുവിലിറങ്ങി ഭിക്ഷയാചിച്ച് കേരളത്തെ ഇളക്കിമറിച്ച മറിയക്കുട്ടിക്ക് ഒരു വര്‍ഷത്തെ ക്ഷേമപെന്ഷന് തുക അഡ്വാന്‍സായി നല്കി മാണി സി. കാപ്പന് എംഎല്‍എ. 19,200 രൂപയാണ് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കേരള ഡെമോക്രറ്റിക് പാര്‍ട്ടി ഇന്നലെ കൈമാറിയത്.
പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സിബി തോമസാണ് തുക നല്‍കിയത്. പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണു തുക കൈമാറിയത്.വീട്ടില്‍ അരി വാങ്ങാന്‍ കാശില്ല. ഒരു ചട്ടി വാങ്ങി പിറ്റേ ദിവസം ഞങ്ങള്‍ പോയി.
അറിയാവുന്ന കടകളിലൊക്കെ കയറി. വിവാദമായ ഭിക്ഷാടനത്തെക്കുറിച്ച് ചടങ്ങില്‍ മറിയക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാവ് പി.എസ്. രഞ്ജിത്ത്, കെഡിപി ജനറല്‍ സെക്രട്ടറിമാരായ ഏലിയാസ് മണ്ണപ്പള്ളി, പി.എസ്. പ്രകാശന്, എന്‍.ഒ. ജോര്‍ജ്, സുമി ജോസഫ്, റെനി വര്‍ഗീസ്, സന്ധ്യ ചാക്കോച്ചന്, ലൈബി വര്‍ഗീസ് സംബന്ധിച്ചു.
ഓണ്‍ലൈനില്‍ ചടങ്ങ് വീക്ഷിച്ച മാണി സി. കാപ്പനോട് മറിയക്കുട്ടി നന്ദി പറഞ്ഞു. മറിയക്കുട്ടിക്ക് ഒപ്പമുള്ള അന്നക്കുട്ടി ചടങ്ങിന് എത്തിയിരുന്നില്ല. പാര്‍ട്ടിയുടെ ഇടുക്കി ബ്ലോക്ക് കമ്മറ്റി നാളെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇതേ തുക കൈമാറുമെന്നും മാണി സി. കാപ്പന് വ്യക്തമാക്കി.
ക്ഷേമ പെന്ഷന് നല്കാതെയുള്ള ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ടാണ് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ചട്ടിയുമായി ഭിക്ഷ തെണ്ടാന്‍ ഇറങ്ങേണ്ടി വരുന്നത്.
ജനങ്ങള്‍ക്ക് ന്യായവിലക്കു ലഭിക്കേണ്ട സാധനങ്ങള്‍ പോലും സിവില്‍സപ്ലൈസ് കോര്‍പറേഷനില്‍നിന്നും ലഭിക്കാത്ത അവസ്ഥയാണെന്നും മാണി സി. കാപ്പന് പറഞ്ഞു.