മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നെ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ.

പ​റ​ത്ത​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷ​മാ​ണു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ തീ​രു​മാ​നം ആ​യെ​ന്നും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു.

അ​വ​ശ ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്ന​ത് ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്നാ​ക്കാം എ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു.

ക​ലാ​കാ​ര പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ന്നും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് വി​ട്ടു കൊ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​നു നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷം ന​വ​കേ​ര​ള സ​ദ​സ്സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ തീ​രു​മാ​നം.

അ​വ​ശ ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്ന​ത് ക​ലാ​കാ​ര പെ​ൻ​ഷ​ൻ എ​ന്നാ​ക്കാം എ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി ക​ലാ​കാ​ര​ന്മാ​ർ അ​വ​ശ​ന്മാ​ര​ല്ല. മ​റ്റൊ​ന്ന് ക​ലാ​കാ​ര പെ​ൻ​ഷ​ൻ 1000 രൂ​പ​യി​ൽ നി​ന്നും 1600 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു.

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് വി​ട്ടു ത​രാം എ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. കേ​ര​ള​ത്തി​ലെ ആ​ദ്യ നാ​ട​ക ശാ​ല കാ​യം​കു​ള​ത്ത് തോ​പ്പി​ൽ ഭാ​സി സ്മാ​ര​ക നാ​ട​ക ശാ​ല.

ന​വ കേ​ര​ള സ​ദ​സ്സ് ജ​ന​പ്രി​യ മാ​വു​ന്നു കേ​ര​ള സ​ർ​ക്കാ​ർ കൈ​യ്യ​ടി​ക്കേ​ണ്ട​വ​ർ​ക്ക് കൈ​യ്യ​ടിക്കാം ​വി​മ​ർ​ശി​ക്കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചു കൊ​ണ്ടേ ഇ​രി​ക്കു​ക. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment