തൃശൂർ: വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂർവ വിദ്യാർഥി പിടിയിൽ. അധ്യാപകരോടുള്ള പകപോക്കലാണ് ഇത്തരം ഒരു പ്രവർത്തി തന്നെ കൊണ്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു.
അധ്യാപകർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞാണ് തൃശൂർ വിവേകോദയം സ്കൂളിലെ പൂർവ വിദ്യാർഥിയും മുളയം സ്വദേശിയുമായ ജഗൻ സ്കൂളിലേക്കെത്തിയത്. ശേഷം സ്റ്റാഫ് റൂമിൽ കയറി തോക്കു കാണിച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമുകളിലേക്ക് ഓടി പോവുകയുമായിരുന്നു.
ക്ലാസ് റൂമിലെത്തി ഇയാൾ മേൽക്കൂരയിലേക്ക് മൂന്ന് തവണ വെടി ഉതിർത്തു. അതിനുശേഷം രക്ഷപെടുന്നതിനു വേണ്ടിി സ്കൂളിനു മുകളിൽ നിന്നും എടുത്തു ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ചേർന്നു ഇയാളെ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു.
പ്രതിയുടെ മാതാപിതാക്കലള സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം ഇയാൾ പഠനം പാതി വഴിയിൽ നിർത്തിയ ആളാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.