ഗാസസിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രേവൂസ്.
“ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരും ഒരിക്കലും ഇത്തരം ഭീകരതയ്ക്ക് വിധേയരാകേണ്ടവരല്ല, പ്രത്യേകിച്ച് ഒരു ആശുപത്രിയ്ക്കുള്ളിലായിരിക്കുമ്പോള്’ ഗബ്രേവൂസ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്.
ഹോസ്പിറ്റലില്‍നിന്ന് വെടിവയ്പ്പുണ്ടായെന്നും വെടിവയ്പ്പിന്റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.