കോട്ടയം: മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂര്‍ കവല ഭാഗത്ത് ആനകല്ലുംങ്കല്‍ നിതിന്‍ കുര്യന് (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം അനില്‍ കെ. ഉതുപ്പ് (53) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കറുകച്ചാല്‍ സ്വദേശിയായ മധ്യവയസ്കനെ കാറിനുള്ളില്‍വച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും മോതിരവും കവര്‍ന്നശേഷം കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ 15ന് വൈകിട്ട് നാലോടെ കറുകച്ചാലിലുള്ള ബാറിനു സമീപത്തുവച്ച് കാറിൽ ലിഫ്റ്റ് ചോദിച്ചുകയറുകയും തുടര്‍ന്ന് യാത്രാ മധ്യേ മധ്യവയസ്കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു.
നിതിന്‍ കുര്യന് പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ്എച്ച്ഒ പ്രശോഭ്, എസ്ഐ അനുരാജ്, സിപിഒമാരായ അന്‍വര്‍ കരീം, പ്രദീപ്, അരുണ്‍, നിയാസ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.