ഉ​ത്ത​ര​കാ​ശി തു​ര​ങ്ക അ​പ​ക​ടം; രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള  രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. മറ്റ് തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകും എന്നാണ് രക്ഷാപ്രവർത്തന സംഘം അറിയിച്ചിരിക്കുന്നത്.

തുരങ്കത്തിലേക്കുള്ള പൈപ്പ് ഘടിപ്പിക്കൽ പ്രക്രിയ 48 മീറ്ററോളം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്.  ഇനി ഏകദേശം പതിനഞ്ച് മീറ്റർ കൂടെയാണ് അവശേഷിക്കുന്നത്. ഇത് വിജയകരമായ് പൂർത്തീകരിച്ചാൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴ‍ിലാളികളെയും ഏതാനും മണിക്കൂറിനുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുന്നതാണ്. 

റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ടു​ങ്ങി​യ യ​ന്ത്ര​വും ഇ​പ്പോ​ൾ സ്ഥ​ല​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്നു പ​ത്തു ദി​വ​സ​മാ​യ ഇ​ന്ന​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു.

തു​ര​ങ്ക​ത്തി​നു​ള്ളി​ലേ​ക്ക് എ​ൻ​ഡോ​സ്കോ​പി​ക് ഫ്ളെ​ക്സി കാ​മ​റ എ​ത്തി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഘ​ടി​പ്പി​ച്ച പൈ​പ്പി​ലൂ​ടെ​യാ​ണ് കാ​മ​റ ക​ട​ത്തി​വി​ട്ട​ത്.

വോ​ക്കി ടോ​ക്കി വ​ഴി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സം​സാ​രി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്നു​വെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​ന്ന​ലെ ഗ്ലാ​സ് ബോ​ട്ടി​ലു​ക​ൾ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചൂ​ടു​ള്ള ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൊ​ബൈ​ലും ചാ​ർ​ജ​റു​ക​ളും പൈ​പ്പി​ലൂ​ടെ എ​ത്തി​ച്ചു​ന​ൽ​കി​യെ​ന്നും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ണ​ൽ ദീ​പ​ക് പാ​ട്ടീ​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ 5.30നാ​യി​രു​ന്നു ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ​പ്പെ​ട്ട സി​ൽ​ക്യാ​ര- ദ​ന്ത​ൽ​ഗാ​വ തു​ര​ങ്കം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. നാ​ല​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​ നിന്ന് 200 മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം.

 

Related posts

Leave a Comment