തീ​ർ​ഥാ​ട​ക​രെ വ​ല​ച്ച് അ​ധി​കൃ​ത​ർ; പ​മ്പ സ​ര്‍​വീ​സി​ന് അ​ള്ളു​വ​ച്ച് റെ​യി​ല്‍​വേ

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​യു​ടെ പ​മ്പ സ​ര്‍​വീ​സി​ന് അ​ള്ളു​വ​ച്ച് റെ​യി​ല്‍​വേ. കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ല്‍​കി​വ​ന്ന സൗ​ക​ര്യം നി​ഷേ​ധി​ച്ചാ​ണ് റെ​യി​ല്‍​വേ കെ​എ​സ്ആ​ര്‍​ടി​സി​യെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു മു​ന്‍​വ​ശ​ത്തു​ത​ന്നെ കൗ​ണ്ട​ര്‍ തു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​വും മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റും നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റി​നു​ള്ള സൗ​ക​ര്യം ന​ല്‍​കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഓ​ഫീ​സ് അ​നു​വ​ദി​ച്ച​താ​ക​ട്ടെ 25 മീ​റ്റ​റോ​ളം അ​ക​ലെ പെ​ട്ട​ന്നു ശ്ര​ദ്ധ ല​ഭി​ക്കാ​ത്ത സ്ഥ​ല​ത്തും.

ട്രെ​യി​ന്‍ എ​ത്തു​മ്പോ​ള്‍ മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ഇ​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

ഈ ​സൗ​ക​ര്യം നി​ര്‍​ത്ത​ലാ​ക്കി​യ​ത് സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണെ​ങ്കി​ലും സ്വ​കാ​ര്യ ടാ​ക്‌​സി​ക​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​കാ​ല​ത്തി​നു ശേ​ഷം മാ​ത്ര​മേ സ്‌​റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളു​വെ​ങ്കി​ലും പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം കൗ​ണ്ട​ര്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ല്‍​വേ.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, റെ​യി​ല്‍​വെ പാ​സ​ഞ്ചേ​ഴ്സ് അ​മ്‌​നി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും റെ​യി​ല്‍​വേ​യ്ക്കു കു​ലു​ക്ക​മി​ല്ല.

Related posts

Leave a Comment