സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബു​ക​ളു​ടെ കീ​ഴി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാം; വി​ദ്യാ​ഭ്യാ​സ വ​കു​പ്പിന്‍റെ നി​ർ​ദേ​ശ​ത്തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഡി​ഇ​ഒ

മ​ല​പ്പു​റം; ന​വ​കേ​ര​ള സ​ദ​സി​ൽ സ്കൂ​ൾ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി തി​രൂ​ര​ങ്ങാ​ടി ഡി​ഇ​ഒ. സ്കൂ​ളി​ൽ നി​ന്നും 200 കു​ട്ടി​ക​ളെ ന​വ​കേ​ര​ള സ​ദ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന വാ​ർ​ത്ത പു​റ​ത്ത് വ​ന്നി​രു​ന്നു.

പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബു​ക​ളു​ടെ കീ​ഴി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാം. ഇ​തി​നാ​യി സ്കൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് ഡി​ഇ​ഒ യു​ടെ വി​ശ​ദീ​ക​ര​ണം. നി​ർ​ബ​ന്ധ​മാ​യും കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഡി​ഇ​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​നും നി​ർ​ദേ​ശിച്ചിരുന്നു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ഡി.​ഇ.​ഒ വി​ളി​ച്ച പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ന​വ​കേ​ര​ള സ​ദ​സി​ലേ​ക്ക് അ​ച്ച​ട​ക്ക​മു​ള്ള കു​ട്ടി​ക​ളെ മാ​ത്രം കൊ​ണ്ടു​പോ​യാ​ൽ മ​തി​യെ​ന്നും, 200 കു​ട്ടി​ക​ൾ എ​ങ്കി​ലും ഓ​രോ സ്കൂ​ളി​ൽ നി​ന്നും വേ​ണ​മെ​ന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നി​ര്‍​ദ്ദേ​ശം.

 

 

 

Related posts

Leave a Comment