ഇങ്ങനെയാണോ ഫാക്‌ടറിയിൽ റസ്‌ക് നിർമിക്കുന്നത്‍? വൈറൽ വീഡിയോയിൽ അസ്വസ്ഥമായി സോഷ്യൽ മീഡിയ

 ഇ​ന്ത്യ​യി​ലെ ഒ​രു ജ​ന​പ്രി​യ ല​ഘു​ഭ​ക്ഷ​ണ​മാ​ണ് റ​സ്ക്. പ​ല​പ്പോ​ഴും ചാ​യ​യു​മാ​യി ഇ​വ ന​മ്മ​ൾ ആ​സ്വ​ദി​ച്ച് ക​ഴി​ക്കാ​റു​ണ്ട്. എ​ങ്ങ​നെ​യാ​ണ് റ​സ്ക് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​ടു​ത്തി​ടെ, ഈ ​പ്ര​ക്രി​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. 

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഈ ​പ്ര​ത്യേ​ക ഫാ​ക്ട​റി ശു​ചി​ത്വ രീ​തി​ക​ൾ പാ​ലി​ച്ച​താ​യി തോ​ന്നു​ന്നി​ല്ല. ത​ൽ​ഫ​ല​മാ​യി, ഓ​ൺ​ലൈ​നി​ലു​ള്ള ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട റ​സ്‌​ക് ക​ഴി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ണ്ട്.

വീ​ഡി​യോ​യി​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ റ​സ്‌​ക് ബി​സ്‌​ക്ക​റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ വ്യ​ത്യ​സ്ത ഷോ​ട്ടു​ക​ൾ കാ​ണി​ക്കു​ന്നു​ണ്ട്.  കൈ​ക​ൾ കൊ​ണ്ടാ​ണ്  മാ​വ് കു​ഴ​ക്കു​ന്ന​ത്. ഒ​രു ഫാ​ക്‌​ട​റി തൊ​ഴി​ലാ​ളി ഒ​രു കൈ​കൊ​ണ്ട് സി​ഗ​ര​റ്റ് പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന​ത് എ​ന്തോ വ​ലി​ക്കു​ന്ന​തും മ​റ്റൊ​രു കൈ​കൊ​ണ്ട് ചേ​രു​വ​ക​ൾ ക​ല​ർ​ത്തു​ന്ന​തും കാ​ണി​ക്കു​ന്നു.

മാ​വ് ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​തി​നെ നീ​ള​മു​ള്ള അ​പ്പ​മാ​യി രൂ​പ​പ്പെ​ടു​ത്തു​ന്നു. പി​ന്നീ​ട് ഇ​വ കു​റ​ച്ച് സ​മ​യം ചു​ട്ടെ​ടു​ക്കു​ന്നു. പി​ന്നീ​ട് അ​വ ക​ഷ്ണ​ങ്ങ​ളാ​ക്കി വീ​ണ്ടും ചു​ട്ടെ​ടു​ക്കു​ന്നു. എ​ക്‌​സ് പോ​സ്റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ​യാ​ണ്: “ഇ​ത് ശ​രി​യാ​ണെ​ങ്കി​ൽ, വീ​ണ്ടും ഒ​രു ടോ​സ്റ്റ് ക​ഴി​ക്കാ​ൻ ഞാ​ൻ ഭ​യ​പ്പെ​ടു​ന്നു!” 

ഒ​ന്നി​ല​ധി​കം പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യി​ട്ടു​ണ്ട്. ശു​ചി​ത്വ​മി​ല്ലാ​യ്മ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. ചി​ല​ർ​ക്ക് വീ​ഡി​യോ ക​ണ്ട​പ്പോ​ൾ പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ട്. 

 

 

 

 

Related posts

Leave a Comment