കണ്ണൂർ: നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ പുറത്തിറക്കി നിർത്തുന്നത് ഗുണകരമല്ല.
എന്നാൽ ഞാൻ കണ്ട കുട്ടികൾ തണലത്താണ് നിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ പ്രത്യേക സമയത്ത് ഇതിനായി സ്കൂളിൽ നിന്ന് ഇറക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്യു രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ ചമ്പാട് എൽപി സ്കൂള്‍ പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്‍കി.