കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ ഇന്ത്യ പുനരാരംഭിച്ചു

ഒ​​​ട്ടാ​​​വ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ന​​​ഡ​​​യി​​​ൽ ഖാ​​​ലി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​റു​​​മാ​​​റാ​​​യ ഇ​​​ന്ത്യ-​​​ക​​​നേ​​​ഡി​​​യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്നു.

ക​​​നേ​​​ഡി​​​യൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള ഇ-​​​വീ​​​സ സേ​​​വ​​​നം ഇ​​​ന്ത്യ പു​​​നരാരംഭി​​​ച്ച​​​ത് മ​​​ഞ്ഞു​​​രു​​​ക​​​ലി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. എ​​​ൻ​​​ട്രി​​​വി​​​സ, ബി​​​സി​​​ന​​​സ് വീ​​​സ, മെ​​​ഡി​​​ക്ക​​​ൽ വീ​​​സ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വീസ​​​യും ക​​​ഴി​​​ഞ്ഞ 26 മു​​​ത​​​ലാ​​​ണ് അ​​നു​​വ​​ദി​​ച്ചു​​ തു​​ട​​ങ്ങി​​യ​​ത്.

ഖാ​​​ലി​​​സ്ഥാ​​​നി വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​നെ ജൂ​​​ൺ 18നാ​​​ണ് ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ ആ​​​രോ​​​പി​​​ച്ച​​​താ​​​ണ് ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യ​​​ത്.

ട്രൂ​​​ഡോ​​​യു​​​ടെ ആ​​​രോ​​​പ​​​ണം അ​​​തി​​​ശ​​​ക്ത​​​മാ​​​യി നി​​​ഷേ​​​ധി​​​ച്ച ഇ​​​ന്ത്യ ക​​​നേ​​​ഡി​​​യ​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള വീസ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു.

Related posts

Leave a Comment