ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വീ​ണ്ടും പാ​മ്പ് ക​ടി​യേ​റ്റു; ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​റു വ​യ​സു​കാ​രി​യെ പാ​മ്പ് ക​ടി​ച്ചു

പത്തനംതിട്ട: മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​നെ ക​ണ്ട് തൊ​ഴു​തു മ​ട​ങ്ങാ​ൻ ഭ​ക്ത​രു​ടെ തി​ര​ക്കാ​ണ്. ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ത്തി​ന് ആ​ളു​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​റു വ​യ​സ്സു​കാ​രി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു.

കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി​യാ​ണ് കു​ട്ടി. സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡി​ലെ ഒ​ന്നാം വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. ന​ട​തു​റ​ന്ന് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

കു​ട്ടി​ക്ക് ഉ​ട​ൻ ത​ന്നെ ആ​ൻ​റി സ്നാ​ക്ക് വെ​നം ന​ൽ​കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ പ്ര​ശ്ന​മി​ല്ല.

മ​ര​ക്കൂ​ട്ട​ത്ത് ച​ന്ദ്രാ​ന​ന്ദ​ൻ റോ​ഡി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ജി​ത്തി​ന്‌(40) ചൊ​വ്വാ​ഴ്ച പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. പി​ന്നെ​യും പാ​മ്പി​നെ ഇ​തേ സ്ഥ​ല​ത്ത് ക​ണ്ട​താ​യി ക​ച്ച​വ​ട​ക്കാ​ർ വ​ന​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment