ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് 13 പേരുമായി പാക്കിസ്ഥാൻ ബോട്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സമുദ്രത്തിന് സമീപം പട്രോളിംഗ് നടത്തുമ്പോഴാണ് അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ പാക് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച നാസ്-റെ-കരം എന്ന ബോട്ട് തടഞ്ഞ് നിർത്തി ഓഖ തുറമുഖത്ത് എത്തിച്ചു.ബോട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും അവർ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 19ന് കറാച്ചിയിൽനിന്ന് പുറപ്പെട്ട ബോട്ടാണ് പിടികൂടിയത്.