പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 12.10നായിരുന്നു അന്ത്യം.
കേരളഹെെക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി ആയിരുന്നു ഫാത്തിമാ ബീവി. 1927 ഏപ്രിൽ 30നാണ് ജനനം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ,വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ ചുമതലകൾ വഹിച്ചു.